സ്വർണ്ണ പണയ തട്ടിപ്പ് - ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി


താനൂർ: താനൂർ കത്തോലിക്ക സിറിയൻ ബാങ്കിലേക്ക് സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സി.പി.എം. എരിയ കമ്മിറ്റി അംഗം എം. അനിൽകുമാർ ഉൽഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ലാമിഹ് റഹ്മാൻ അദ്യക്ഷത വഹിച്ചു.

 ബാങ്കിന്റെ താനൂർ ശാഖയിലാണ് ബാങ്ക് മാനേജരുടെ നേതൃത്വത്തിൽ വൻ തട്ടിപ്പ് നടത്തിയത്. തിരൂർ ചെമ്പ്ര സ്വദേശി മുഹമ്മദ് യാസിർ ബിസിനസ് ആവശ്യത്തിനാണ് 2023 - ൽ 100 പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ പണയം വെച്ചത്. ആദ്യം 14- ലക്ഷം രൂപയും പിന്നീട് 17 - ലക്ഷം രൂപയും ആണ് വായ്പ എടുത്തത്. രണ്ട് വർഷം കഴിഞ്ഞ് സ്വർണ്ണം തിരികെ എടുക്കാൻ ബാങ്കിലേ ത്തിയപ്പോഴാണ് താൻ വെച്ച സ്വർണ്ണത്തിൽ കുറവ് കണ്ടത്. അപ്പോൾ മാനേജർ അർജുൻ പറഞ്ഞത് അന്വേഷിച്ച് ഉടനെ തന്നെ തരും എന്നാണ്.തുടർന്നാണ് മുഹമ്മദ് യാസിർ താനൂർ പോലീസിൽ പരാതി നൽകിയത്. 

പോലീസിന്റെ അന്വേഷണത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവായ പിലാക്കത്തളത്തിൽ ഷുഹൈബ് എന്നവരുടെ ഭാര്യയുടെയും മകളുടെയും പേരിൽ ഇതേ സ്വർണ്ണം പണയം വെച്ചത് കണ്ടെത്തിയത്. ഇത് ബാങ്ക് മാനേജരുടെയും മറ്റുള്ളവരുടെയും അറി വേടെയാണന്നാണ് സി.പി.എം. അരോപിക്കുന്നത്. കേസിൽ ബാങ്ക് മാനേജർ അർജുൻ പോലീസ് അറസ്റ്റ് ചെയ്തു. 

ഷുഹൈബ് എന്നവരും പ്രതിയായി പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിന് കൂട്ടു നിന്ന മുഴുവൻ ബാങ്ക് ജീവനക്കരെയും പ്രതികളാക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നത്. പി.ഷഫീഖ് സ്വാഗതവും പി. അജയ് കുമാർ നന്ദിയും പറഞ്ഞു. മാർച്ചിന് യു.എൻ കാദർ, പി.പ്രസാദ്, പി.ശങ്കരൻ എന്നിവർ നേതൃത്തം നൽകി.

Post a Comment

Thanks

أحدث أقدم