സമസ്ത സെക്രട്ടറി ആലിക്കുട്ടി ഉസ്താദ് വഫാത്തായി

 


വിജ്ഞാനത്തിന്റെയും വിനയത്തിന്റെയും ദഅ്‌വത്തിന്റെയും പ്രതീകമായിരുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാർ (ഉസ്താദ്) വിടവാങ്ങിയത് കേരള മുസ്ലിം സമൂഹത്തിനും ഇസ്‌ലാമിക പണ്ഡിതലോകത്തിനും തീരാനഷ്ടമാണ്.

ജീവിതം മുഴുവൻ ദീനി വിജ്ഞാനത്തിന്റെ പ്രചാരണത്തിനും, അഹ്‌ലുസ്സുന്ന വൽ ജമാഅത്തിന്റെ ആശയ സംരക്ഷണത്തിനും, വിദ്യാഭ്യാസ പുരോഗതിക്കും, സമൂഹത്തിന്റെ ഐക്യത്തിനും വേണ്ടി അദ്ദേഹം നൽകിയ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും. അനേകം വിദ്യാർത്ഥികളെയും പണ്ഡിതന്മാരെയും വളർത്തിയെടുത്ത ഗുരുനാഥനെന്ന നിലയിലും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.

Post a Comment

Thanks

أحدث أقدم