തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ മൂന്നിയൂർ ആസ്ഥാനമായി പുതിയ പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 'മൂന്നിയൂർ സൗഹൃദ വേദി' ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
വള്ളിക്കുന്ന് മണ്ഡലത്തിലെ മൂന്നിയൂർ, പെരുവള്ളൂർ പഞ്ചായത്തുകളെ ഏകോപിപ്പിച്ച് പുതിയ സ്റ്റേഷൻ നിർമ്മിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവിൽ മൂന്നിയൂർ പഞ്ചായത്ത് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലും പെരുവള്ളൂർ തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിലുമാണ് ഉൾപ്പെടുന്നത്.
തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും മൂന്നിയൂർ, എ.ആർ. നഗർ പഞ്ചായത്തുകളും നന്നമ്പ്ര, തെന്നല പഞ്ചായത്തുകളുടെ ഭാഗങ്ങളും അടങ്ങുന്ന വലിയ പ്രദേശമാണ് നിലവിൽ തിരൂരങ്ങാടി സ്റ്റേഷന്റെ കീഴിലുള്ളത്. എഴുപതിനായിരത്തോളം ജനസംഖ്യയുള്ള മൂന്നിയൂരിലും അറുപതിനായിരത്തിലേറെ ജനങ്ങളുള്ള പെരുവള്ളൂരിലും അടിയന്തര ഘട്ടങ്ങളിൽ പോലീസ് സഹായം എത്തുന്നതിന് നിലവിലെ ദൂരക്കൂടുതൽ വലിയ വെല്ലുവിളിയാകുന്നുണ്ട്.
മൂന്നിയൂർ ആസ്ഥാനമായി പുതിയ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ഒരു ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്ക് നീതിയും സുരക്ഷയും വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കുമെന്നും, തിരൂരങ്ങാടി പോലീസ് സ്റ്റേഷന്റെ അമിത ജോലിഭാരം കുറയ്ക്കാനാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks