തിരൂരങ്ങാടി നഗരസഭ വാഹനത്തിനെതിരെ പ്രചരിപ്പിച്ച വാർത്ത അടിസ്ഥാനരഹിതം; നഗരസഭ സെക്രട്ടറി

 


തിരൂരങ്ങാടി: നഗരസഭ സെക്രട്ടറിയുടെ പേരിലുള്ള KL65 J 3896 വാഹനം ഇൻഷുറൻസും അനുബന്ധ രേഖകളുമില്ലാതെ നിരത്തിൽ ഓടുകയാണെന്ന് കാണിച്ച് ചില സോഷ്യൽ മീഡിയയിലും  ചില പത്രങ്ങളിലും പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുനിസിപ്പൽ സെക്രട്ടറി എം.വി.റംസി ഇസ്മായിൽ അറിയിച്ചു. 


നഗരസഭയുടെ ഈ വാഹനം നിയമവിധേയമല്ലാതെ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് ചില തൽപ്പരകക്ഷികൾ ഇതിന് മുമ്പ് LSGD ഫിനാൻസ് വിംഗിന് പരാതി നൽകിയെങ്കിലും   പരിശോധനയിൽ പരാതിക്ക് അടിസ്ഥാനമില്ലെന്ന് കണ്ട് അത്  തള്ളിക്കളയുകയാണുണ്ടായത്.

പ്രസ്തുത പരാതി തള്ളിയതിന്റെ ജാള്യത മറക്കാനാണ് പുതിയ പരാതിയുമായി ചിലർ  രംഗത്തിറങ്ങിയതെന്നും സെക്രട്ടറി പറഞ്ഞു. ഇത്തരം വ്യാജ വാർത്തക്കെതി തിരെ സെക്രട്ടറി തിരൂരങ്ങാടി പോലീസിലും പരാതി നൽകിയിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم