കൊച്ചി: സൈക്കിൾ കള്ളന് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വ്യവസായി ബോബി ചെമ്മണ്ണൂർ. മാനസാന്തരപ്പെട്ടാൽ ജോലി നൽകാമെന്നും അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളി ടോൾ സ്വദേശി പ്രകാശന്റെ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച, മോഷ്ടിച്ചത്.പ്രിയപ്പെട്ട സൈക്കിൾ കള്ളാ...താങ്കളിത് കേൾക്കുന്നുണ്ടോ...നിങ്ങൾ കൊണ്ടുപോയത് വെറുമൊരു സൈക്കിളല്ല.. 80-കാരൻ പ്രകാശൻ ചേട്ടന്‍റെ അച്ഛനോർമകൂടിയാണ്. സ്റ്റർ കള്ളൻ, താങ്കളാ റാലി സൈക്കിൾ തിരിച്ചേൽപ്പിച്ചാൽ അഞ്ച് ലക്ഷം രൂപ തരാമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ അറിയിച്ചിട്ടുണ്ട്.
മനസ് മാറി നല്ല ജീവിതത്തിന് തയ്യാറാകുകയാണെങ്കിൽ താങ്കൾക്ക് നല്ലൊരു ജോലിയും ലഭിക്കും. പത്താം വയസ്സിലാണ് പ്രകാശൻ ചേട്ടന് റാലി സൈക്കിൾ സ്വന്തമായത്. അച്ഛന്‍റെ ചരമവാർഷികത്തിന്റെ തലേദിവസം സൈക്കിൾ മോഷണം പോയത് കുടുംബത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്.ഒരിക്കൽകൂടി, പ്രിയപ്പെട്ട കള്ളാ.. അച്ഛനോർമയുടെ സുഗന്ധമുള്ള സൈക്കിൾ തിരിച്ചേൽപ്പിക്കൂ.. പ്രകാശൻ ചേട്ടന്‍റെ വേദന ശമിപ്പിക്കൂ.
إرسال تعليق
Thanks