വെള്ളിയാമ്പുറം കുന്നുംപുറം റോഡ് റബ്ബറൈസ്ഡ് ചെയ്യണം l ജാഫർ പനയത്തിൽ AEക്ക് നിവേദനം നൽകി


  വാർഡ് മെമ്പർ ജാഫർ പനയത്തിൽ അസി: എൻജിനീയർക്ക്  പരാതി നൽകി.


നന്നമ്പ്ര : വെള്ളിയാമ്പുറം കുന്നുംപുറം  റോഡ് പലഭാഗങ്ങളിലും കുണ്ടും കുഴികളും രൂപാന്തരപ്പെട്ട് തകർന്ന അവസ്ഥയിലാണെന്നും ഗതാഗത യോഗമാക്കണമെന്നാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ജാഫർ പനയത്തിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി:  എൻജിനീയർക്ക്  പരാതി നൽകി.  

ഗതാഗതം ദുസഹമായ റോഡിൻ്റെ പല ഭാഗങ്ങളിലും കുഴികൾ രൂപാന്തരപ്പെട്ടതിനാൽ വെള്ളം കെട്ടി നിൽക്കുകയും കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും വാഹന യാത്ര ദുസ്സഹമായിരിക്കുകയും ചെയ്യുന്നതായി പരാതിയിൽ ബോധിപ്പിച്ചു ഓലപ്പീടിക മുതൽ 3 കിലോമീറ്റർ ഓളം റബ്ബറൈസ്ഡ് ചെയ്തതുപോലെ ബി എം ബി സി ചെയ്തു പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശമായ സ്വാതന്ത്ര്യത്തോടെയുസമാധാനത്തോടെയുമുള്ള സഞ്ചാര സ്വാതന്ത്ര്യം നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വാർഡ് മെമ്പർ ജാഫർ  പനയത്തിൽ അസി  എൻജിനീയർ റിതുവിനോട് ആവശ്യപ്പെട്ടു


ഫോട്ടോ :- പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ റിതുവിന്ന് നന്നംപ്ര പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ജാഫർ പനയത്തിൽ നിവേദനം നൽകുന്നു

Post a Comment

Thanks

Previous Post Next Post