മൂന്നിയൂർ: ആലിൻചുവട് സ്വദേശി പരേതനായ കറുത്തേടത്ത് ഹസ്സൻ ഹാജിയുടെ മകൻ ഖലീൽ (42) ബാംഗ്ലൂരിൽ വെച്ച് മരണപ്പെട്ടു. ജോലിയാവശ്യാർത്ഥം ഒരാഴ്ച മുമ്പാണ് ഖലീൽ ബാംഗ്ളൂരിൽ പോയത്.
സെയിൽസ് മാനായി ജോലിയിൽ പ്രവേശിച്ച ഖലീലിനെ ജോലി സമയം കഴിഞ്ഞിട്ടും റൂമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സുഹ്രുത്തുക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഖലീൽ വാഹനത്തിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ ബാംഗ്ളൂരിലേക്ക് തിരിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കും.
മാതാവ്: സഫിയ. മക്കൾ: സനീഹ, സാക്കി ഖലീൽ .
സഹോദരങ്ങൾ : ജൈസൽ, സജ്ജാദ്, ഫാസിൽ .
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks