മൂന്നിയൂർ: മലബാറിലെ ക്ഷേത്രോൽസവങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് നടക്കുന്ന പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ഉൽസവത്തിന്റെ പ്രധാനോൽസവമായ കോഴിക്കളിയാട്ട മഹോൽസവത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. വിവിധ ദേശക്കാരുടെ വകയായ പൊയ്ക്കുതിരകളുമായി കാവിലെത്തി അമ്മക്ക് സമർപ്പിക്കലും കോഴിക്കുരുതിയുമാണ് പ്രധാന ചടങ്ങുകൾ .
മലയാള മാസം ഇടവം 1 ന് കളിയാട്ടം കാപ്പൊലിക്കൽ ചടങ്ങോടെ കളിയാട്ട മഹോൽസവത്തിന് തുടക്കം കുറിക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി പൂജയും ഉൽസവവുമാണ്. കളിയാട്ടം കാപ്പൊലിച്ച്
പത്താം ദിവസം വരുന്ന വെള്ളിയാഴ്ചയാണ് പ്രധാന പകൽ ഉസവമായ കോഴിക്കളിയാട്ട മഹോൽസവം നടക്കുന്നത്.കോഴിക്കളിയാട്ട മഹാൽസവ ദിനത്തിൽ മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി പതിനായിരങ്ങളാണ് പങ്കെടുത്തത്. മുളയും കുരുത്തോലയും കൊണ്ട് നിർമ്മിച്ച പൊയ്ക്കുതിര വരവാണ് കളിയാട്ടത്തിലെ പ്രധാന ആകർഷണീയം. വിവിധ ദേശങ്ങളിൽ വീടുവീടാന്തരം പൊയ്ക്കുതിരയുമായി കളിയാട്ടത്തിന്റെ വരവറിയിച്ച ശേഷമാണ് പൊയ്ക്കുതിരകളുമായി കാവിലെത്തുന്നത്. മത സൗഹ്രദത്തിന് പേര് കേട്ടതാണ് കോഴിക്കളിയാട്ട മഹോൽസവം. പൊയ്ക്കുതിരകളുമായി കാവിലെത്തുന്നതിന് മുമ്പ് മമ്പുറം മഖാം പള്ളിയിലും മുട്ടിച്ചിറ പള്ളിയിലും ദർശനം നടത്തി അനുഗ്രഹം വാങ്ങിയ ശേഷമാണ് പല ദേശക്കാരും കളിയാട്ടക്കാവിലെത്തത് . കൂടാതെ വഴിപാടായി ദേവിക്ക് ബലിദർപ്പണമായി കോഴിക്കുരുതിയും കാവിൽ നടക്കും. പുലർച്ചെ സാംബവ മൂപ്പന്റെ പൊയ്ക്കു തിര കാവു തീണ്ടിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത് . പിന്നീട് മറ്റ് കുതിര സംഘങ്ങളും കാവിലെത്തി ആൽത്തറ പ്രദക്ഷിണം കഴിഞ്ഞ് അമ്പലത്തിലെ പ്രദക്ഷിണവും കഴിഞ്ഞ് പൊയ്ക്കുതിരകളെ ദേവിക്ക് സമർപ്പിച്ച ശേഷമാണ് വിവിധയിടങ്ങളിൽ നിന്നും വന്ന ദേശക്കാർ കാവ് വിടുന്നത്.
കളിയാട്ട മഹോൽസവത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് അധികൃതർ ഒരുക്കിയിരുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 300ലേറെ പോലീസുകാരെയും മറ്റ് വളണ്ടിയർമാരെയും വിന്യസിച്ചിരുന്നു. കൂടാതെ ട്രഫിക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. താനൂർ ഫയർ ഫോഴ്സ് നേത്രത്വത്തിൽ റസ്ക്യൂ ടീം ,സേവാ ഭാരതിയുടെ നേത്രത്വത്തിലുള്ള മെഡിക്കൽ ടീം എന്നിവ പ്രവർത്തിച്ചു. ക്ഷേത്രം കമ്മറ്റി ഒരുക്കിയ സൗജന്യ കഞ്ഞി വിതരണവും കുടിവെള്ള വിതരണവും ഉൽസവത്തിനെത്തിയവർക്ക് ഏറെ ആശ്വാസമായി. ഇനി നാല് ദിവസം നടക്കുന്ന രാത്രി ഉസവത്തോടെ ഈ വർഷത്തെ ക്ഷേത്രോൽസവങ്ങൾക്ക് സമാപ്തി യാവും.
കളിയാട്ട മഹോൽസവം ഒരു കാർഷിക ഉൽസവം കൂടിയാണ്. വിവിധ കാർഷിക ഉൽപന്നങ്ങളും വിത്തുകളും ,കൃഷി ഉപകരണങ്ങളും ഉണക്ക മൽസ്യങ്ങളുമടക്കം ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളും ഇവിടെ ലഭിക്കുമെന്നതും കളിയാട്ട മഹോൽസവത്തിന്റെ പ്രത്യേകതയാണ്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പറ

Post a Comment
Thanks