ലോക പരിസ്ഥിതി ദിനത്തിൽ ട്രാഫിക് നിയമം പാലിക്കുന്നവർക്ക് ഹരിതസമ്മാനം


പൊന്നാനി: ലോക പരിസ്ഥിതി ദിന ത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി "സുരക്ഷിതയാത്ര, സുന്ദരമായ ഭൂമി" എന്ന വേറിട്ടൊരു ട്രാഫിക് ബോധവൽക്കരണ പരിപാടിയുമായി  എം.ടി.എം കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സ്, വെളിയങ്കോട്.

റോഡ് സുരക്ഷയും പരിസ്ഥിതിബോധവും ഒരേസമയം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെയും നേച്ചർ   ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ ഈ ഹരിത-ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുകയും കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കുകയും ചെയ്യുന്ന മാതൃകാപരമായ വാഹനയാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവർക്ക് പ്രകൃതി സൗഹൃദ സമ്മാനമായി വൃക്ഷത്തൈകളും പച്ചക്കറി തൈകളും വിതരണം ചെയ്യും. യു.ജി.സിയുടെ 'ഏക് പേഡ് മാ കേ നാം' പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ മുൻനിർത്തിയാണ് ക്യാമ്പസ് ഈ പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ രാവിലെ 10:00 മണിക്ക് പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പൊന്നാനി പോലിസ് സബ് ഇൻസ്‌പെക്ടർ ആന്റോ ഫ്രാൻസിസും വെളിയങ്കോട് സെന്ററിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത പുല്ലൂണിയും പരിപാടി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളാണ് യാത്രക്കാർക്ക് തൈകൾ സമ്മാനിക്കുക.


Post a Comment

Thanks

Previous Post Next Post