തിരൂരങ്ങാടി:ലഹരിക്കെതിരെ വടംവലിക്കാം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് തിരൂരങ്ങാടി
കക്കാട് ടൗൺ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് അഖില കേരള വടംവലി മത്സരം നടത്തി.
വാശിയേറിയ മത്സരത്തിൽ 24 ടീമുകൾ പങ്കെടുത്തു. മൽസരത്തിൽ വർഷ ഹോളിഡേയ്സ് ജേതാക്കളായി. ചടങ്ങിൽ എസ്.എസ്.എൽ.സി,പ്ലസ് ടു എ പ്ലസ് ജേതാക്കളെ ആദരിച്ചു.വി.എസ് ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.കെ സൈതലവി അധ്യക്ഷത വഹിച്ചു.
പി .എം .എ സമീർ എം.എൽ.എ, ഡോ : കബീർ മച്ചിഞ്ചേരി, അൽ ദാൻ സിദീഖ് എന്നിവർ മുഖ്യഥിതികളായി.മോഹനൻ വെന്നിയൂർ, എം എൻ ഹുസൈൻ, ഇഖ്ബാൽ കല്ലുങ്ങൽ, സുജിനി മുളമുക്കിൽ, രാജീവ് ബാബു കെ.പി.സി, റഷീദ് വടക്കൻ , സി.സി നാസർ , ഗഫൂർ ചാലിൽ, ഷബീർ പി.കെ,റഹീം പൂങ്ങാടൻ, മൻസൂർ ചപ്പങ്ങത്തിൽ ,പ്രസാദ് മുളമുക്കിൽ, ഷുക്കൂർ ഇ.വി എന്നിവർ പ്രസംഗിച്ചു. മുജീബ് ഒ എം.ആർ സ്വാഗതവും മുരളി ചട്ടിക്കൽ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks