ഉന്നത പദവികൾ കൈവരിച്ച ക്കായുള്ള അനുമോദനവും അലുമിനി സംഗമവും നടന്നു

 


തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓറിയൻറൽ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാവിവിധ മേഖലയിൽ ഉന്നത പദവികൾ കൈവരിച്ച മെമ്പർമാർക്കായുള്ള അനുമോദനവും അലുമിനി സംഗമവും ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.


ചടങ്ങിൽ ഡെപ്യൂട്ടി കലക്ടറായി ചുമതലവഹിക്കുന്ന പി .ഒ. സാദിഖ്, എടരിക്കോട് പി.കെ എം.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റ പി. അബ്ദുൽ ഫത്താഹ് നാഷണൽ കാഡറ്റ് കോപ്സ് മേജർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  അബ്ദുൽ ശുക്കൂർ ഇല്ലത്ത്  എന്നിവർക്ക് ഉപഹാരം നൽകി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എം കെ ബാവ സാഹിബ് ഉദ്ഘാടനം ചെയ്തു, 

അസോസിയേഷൻറെ സെക്രട്ടറി കുഞ്ഞഹമ്മദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു ,അലുംനി പ്രസിഡൻറ് ഇഖ്ബാൽ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഒ.ഷൗക്കത്തലി മാസ്റ്റർ, അഡ്വക്കറ്റ് സി പി മുസ്തഫ, താപ്പിറഹ്മത്തുള്ള മൊയ്തീൻ കോയ, റിയാസ് തോട്ടങ്ങൽ, കാരാടൻ അബ്ദു റഷീദ്, ടി.അബ്ദുറഷീദ് തുടങ്ങിയവർ സംസാരിച്ചു

Post a Comment

Thanks

Previous Post Next Post