കാക്കൂർ: വിദ്യാർത്ഥിയെ വയനാട്ടിലെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ കാക്കൂർ പോലീസ് കേസെടുത്തു. പാവണ്ടൂർ ഈന്താട് സ്വദേശി മേലെ കണ്ടിയിൽ അഷ്റഫ് (56) എന്നയാൾക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിയെ സുൽത്താൻ ബത്തേരിയിലെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതി. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതായും സൂചനയുണ്ട്. പ്രതിയെ കണ്ടെത്താൻ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Post a Comment
Thanks