തിരൂരങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ഭാരവാഹികളായി നൗഷാദ് സിറ്റി പാർക്കിനെ പ്രസിഡണ്ടായും സൈനു ഉള്ളാട്ടിനെ ജനറൽ സെക്രട്ടറിയായും അമർ മനരിക്കലിനെ ട്രഷററായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
തിരുരങ്ങാടി കോപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
യോഗത്തിൽ പ്രസിഡണ്ട് നൗഷാദ് സിറ്റിപ്പാർക്ക് അദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ വൈസ്പ്രസിഡണ്ട് ബഷീർ കാടാമ്പുഴ ഉൽഘാടനം ചെയ്തു .പി.എം.എ. സമീർ എം.എൽ.എ. മുഖ്യാഥിതിയായി പങ്കെടുത്തു.
ദ്വൈവാർഷിക റിപ്പോർട്ട് ജനറൽസെക്രട്ടറി സൈനു ഉള്ളാട്ടും വരവ് ചെലവ് കണക്ക്
ട്രഷറർ അമർ മനരിക്കലും അവതരി പ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി,
ജില്ലാ സെക്രട്ടറിമാരായ മലബാർ ബാവഹാജി , നിവിൽ ഇബ്റാഹി൦, മണ്ഡലം പ്രസിഡണ്ട് ഇബ്‌റാഹിംകുട്ടിതെയ്യാല ,
മണ്ഡലംസെക്രെട്ടറി ഫിറോസ് സെറാമിക് ,
മണ്ഡലം ട്രഷറർ സിദ്ധിഖ് പനക്കൽ ,
യൂത്ത് വിംഗ് പ്രസിസണ്ട് അൻസാർ തൂമ്പത്ത്,
വനിതാ വിങ്ങ് പ്രസിഡണ്ട് ഖമറുന്നിസ മലയിൽ,
മൻസൂർ കെപി,
ഇസ്‌മായിൽഹാജി സി എച്ച്,
മൊയ്തീൻകോയഹാജി എം,
മുഹമദലിഹാജി, റുബിന എന്നിവർ പ്രസംഗിച്ചു.
പ്രോഗ്രാം ഡയറക്ടർ ഇസ്സു ഇസ്മായിൽ ഉള്ളാട്ട് സ്വാഗതവും
സെക്രട്ടറി ബഷീർ വിന്നേഴസ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks