താനൂർ ഗവഃ കോളേജിലെക്കുള്ള റോഡ് ഉടൻ യാഥാർത്ഥ്യമാവും | ഭൂ ഉടമകൾ സ്ഥലം നൽകും

 


താനൂർ: സാങ്കേതിക കാരണങ്ങൾ കൊണ്ട് നിർമ്മാണംനടക്കാതെ പോയ താനൂർ ഗവ:കോളേജിലെക്കുള്ള പ്രധാന റോഡ് ഉടൻ യാഥാർത്ഥ്യമാവും. ഒഴൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ ഭരണസമിതി വിളിച്ചു ചേർത്ത ഭൂ ഉടമകളുടെയും കോളേജ് അധികൃതരുടെയും യോഗത്തിലാണ് റോഡ് നിർമ്മാണത്തിൻ്റെ തടസ്സങ്ങൾ നിങ്ങിയത് കോളേജ് കാമ്പസിലേക്ക് 8 മീറ്റർ വീതിയിലുള്ള റോഡ് ഇല്ലാത്തത് കാരണം കെട്ടിട നിർമ്മാണത്തെയും ഇത് സാരമായി ബാധിച്ചിരുന്നു പഞ്ചായത്ത് ഓഫിസിൽ നടന്ന യോഗത്തിൽ ഭൂ ഉടമകൾ ധാരണപത്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറി. 


യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സക്കിന കുന്നത്ത് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ബിന്ദു മുളന്തല, സ്ഥിരം സമിതി അധ്യക്ഷന്മാരായ യു മുനീർ, സമീറ കടുവക്കഞ്ചേരി, ഫാത്തിമത്ത് സുഫില അംഗങ്ങളായ യു ഷിബ, സിപി മുംതാസ്. കോളേജ് പ്രിൻസിപ്പൽ ഡോ ജി ശ്രീലേഖ, വൈസ് പ്രിൻസിപ്പൽ ഡോ പി അഷ്കറലി, വികസന സമിതി അംഗം മുജീബ് താനാളൂർ, സുപ്രണ്ട് എം എൻ സന്തോഷ് കുമാർ, അസി. പ്രൊഫസർ ഇകെ ഷഹീർ ബാബു, ഭൂ ഉടമകളായ നെടുവഞ്ചേരി മുഹമ്മദ് റാഫി, എൻ ഗഫൂർ, മൈമുന എന്നിവർ സംസാരിച്ചു.

Post a Comment

Thanks

أحدث أقدم