കുടിവെള്ള പദ്ധതിക്കായി കീറിയ റോഡ് നന്നാക്കാത്തത് കാരണം ദുരിതത്തിലായി ജനങ്ങൾ


പാണ്ടിമുറ്റം: താനൂർ മുനിസിപ്പാലിറ്റിയിലേക്കുള്ള    അമൃത കുടിവെള്ള പദ്ധതിക്കായി കീറിയ പാണ്ടിമുറ്റം-ഒഴൂർ,  പാണ്ടിമുറ്റം - വെള്ളിയാമ്പുറം റോഡുകളാണ് മാസങ്ങൾ ആയിട്ടും പൂർവസ്ഥിതിയിലാകാതെ ഇട്ടിരിക്കുന്നത് റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തത് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടിലാകുന്നു


ദിവസവും ഒഴൂർ മുതൽ പാണ്ടിമുറ്റം വരെ 3 ഓളം വാഹനാപകടങ്ങളും പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി കുഴിച്ച കുഴിയിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരന്തര ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുന്നു.

താനാളുരിൽ പഞ്ചായത്തിൽ നിന്നും നന്നമ്പ്ര വഴിയാണ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത് വളരെ സാവധാനത്തിലാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്നും മഴ തുടങ്ങുന്നതിനു മുമ്പായി പണികൾ തീർത്തു തരാമെന്ന് ഉറപ്പുനൽകിയിരുന്നതാണെന്നും നന്നമ്പ്ര പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ജാഫർ പനയത്തിൽ പറയുന്നു. ഇരുചക്ര വാഹനങ്ങൾ നിരന്തരം അപകടത്തിൽ പെടുകയും പൈപ്പ് ലൈൻ ആയി കീറിയ ഗട്ടറിലെക്ക്  വാഹനങ്ങളുടെ ടയറുകൾ ചളിയിൽ താഴുകയാണ് ഇന്നലെ തന്നെ രണ്ടോളം അപകടങ്ങൾ നടന്നിട്ടുണ്ടെന്നും, അമ്പതിലധികം വാഹനാപകടങ്ങൾ നടന്നിട്ടുണ്ടെന്നും സ്കൂളുകൾ തുറന്നതോടെ കൂടുതൽ ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങൾക്കും കാരണമാവുമെന്നും വാർഡ് മെമ്പർ ജാഫർ പനയത്തിൽ പറഞ്ഞു.


ഫോട്ടോ :

 കഴിഞ്ഞ ദിവസം പാണ്ടിമുറ്റം വെള്ളിയാമ്പുറം  റോഡിൽ. 

 പൈപ്പ് ഇടാൻ  കുഴിച്ച കുഴിയിൽ ബസ് വീണത്.

Post a Comment

Thanks

أحدث أقدم