താനൂര്‍: വിദ്യാഭ്യാസ രംഗത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ചു പെണ്‍കുട്ടികള്‍ കൂടുതല്‍ മാര്‍ക്ക് നേടാനും ഉന്നത വിജയം കൈവരിക്കാനും കാണിക്കുന്ന താല്‍പര്യം സ്വാഗതാര്‍ഹമാണെന്നും ലക്ഷ്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ പ്രസ്‌താവിച്ചു.മീനടത്തൂര്‍ ഗവ. ഹൈസ്‌കൂള്‍ വിജയാരവം 2026 ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീനടത്തൂര്‍ ഹൈസ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതാണെന്ന് മന്ത്രി അറിയിച്ചു. പി.കെ. നവാസ് എം.എല്‍.എ. അധ്യക്ഷനായി. തോടന്നൂര്‍ വിദ്യാഭ്യാസ ഓഫീസറായി സ്‌ഥലം മാറ്റം ലഭിച്ച പ്രധാനധ്യാപകന്‍ വി.എം. സുരേന്ദ്രന് മന്ത്രി ഉപഹാരം നല്‍കി.
പി.ടി.എ. പ്രസിഡണ്ട് എ.പി.മ നാഫ് മന്ത്രിക്ക് സ്‌കൂളിന്റെ ഉപഹാരം സമ്മാനിച്ചു. താനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് സി. നൗഷാദ്, താനാളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഒ. അസ്‌കര്‍, ബി.പി.സി. റയോണ്‍ ആന്റണി, വി.എം. സുരേന്ദ്രന്‍, താനൂര്‍ സി.ഐ. എസ്. അന്‍ഷാദ്, കെ.എന്‍. മുത്തുക്കോയ തങ്ങള്‍, പി. അഷറഫ്, വാര്‍ഡ് അംഗങ്ങളായ ടി. സെമീര്‍, ടി.കെ. നസീര്‍, എം.പി. അസ്ലം, ടി.കെ. ആലി ഹാജി, എം. ലത്തീഫ്, വി.പി. ലത്തീഫ്, എം. നൗഷാദ്, ഇ.പി. ശരീഫ് ബാവ ഹാജി, ഉബൈദുല്ല താനാളൂര്‍, പി. ശങ്കരന്‍, കെ. കാദര്‍, നാസര്‍ കൊക്കോടി, മുജീബ് താനാളൂര്‍, എം. ജസീന, കെ. റിയാസ്, എം. മൊയ്‌തീന്‍ മൂപ്പന്‍, എന്‍.പി. മന്‍സൂര്‍, റഷീദ് പുല്ലൂണി, ഇ. ഉമേഷ് കുമാര്‍, വി. കുഞ്ഞു, രോഹിണി, രാജേഷ്, ഉഷ, എന്‍.പി. ഹനീഫ ,കെ. നിനൂപ് പ്രസംഗിച്ചു.

Post a Comment
Thanks