താനൂര്‍ മണ്ഡലത്തിലെ വൈദ്യുതി വകുപ്പ്‌ പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

താനൂര്‍: മണ്ഡലത്തിലെ വൈദ്യുതി വകുപ്പ്‌ പദ്ധതികള്‍ വേഗത്തിലാക്കാന്‍ പി.കെ. നവാസ്‌ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മണ്ഡലത്തിലെ 42.2 കോടി രൂപയുടെ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു. മണ്ഡലത്തിലെ വോള്‍ട്ടേജ്‌ പ്രശ്‌നം രൂക്ഷമായ പൊന്‍മുണ്ടം, ചെറിയമുണ്ടം, ചെറിയമുണ്ടം, താനാളൂര്‍, ഒഴൂര്‍ മേഖലകളിലെ പ്രശ്‌ന പരിഹാരമായി പൊന്‍മുണ്ടം പഞ്ചായത്ത്‌ പരിധിയില്‍ 110 കെ.വി. സബ്‌ സ്‌റ്റേഷന്‍ ആരംഭിക്കുന്നതിന്‌ ആവശ്യമായ സ്‌ഥലം കണ്ടെത്തുന്നതിന്‌ പ്രത്യേക യോഗം പഞ്ചായത്തില്‍ വിളിച്ച്‌ ചേര്‍ക്കും. താനൂര്‍ 33 കെ.വി. സബ്‌ സ്‌റ്റേഷന്‍ പ്ര?പ്പോസലിന്‌ ഭരണാനുമതി വേഗത്തിലാക്കാന്‍ വകുപ്പ്‌ മന്ത്രിയോട്‌ നേരിട്ട്‌ ആവശ്യപ്പെടുമെന്നും എം.എല്‍.എ. യോഗത്തില്‍ അറിയിച്ചു.


കല്‍പകഞ്ചേരി സബ്‌സേ്‌റ്റഷനില്‍ നിന്നും താനൂര്‍ മണ്ഡലത്തിലേക്ക്‌ കൊണ്ടുവരുന്ന ഫീഡര്‍ലൈന്‍ സ്‌ഥാപിക്കുന്നതിലെ തടസം സംബന്ധിച്ച്‌ പൊതുമരാമത്ത്‌ റോഡ്‌സ് വിഭാഗവും കെ.എസ്‌.ഇ.ബി. സാങ്കേതിക വിഭാഗത്തേയും പങ്കെടുപ്പിച്ച്‌ യോഗം വിളിച്ച്‌ ചേര്‍ക്കാനും തീരുമാനിച്ചു.


യോഗത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. നൗഷദ്‌, നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍, വൈസ്‌ ചെയര്‍മാന്‍ എം.പി. അഷ്‌റഫ്‌ ബദര്‍, പൊന്‍മുണ്ടം ഗ്രാമപഞ്ചായത്ത്‌ ആര്‍. കോമുകുട്ടി, കെ.എസ്‌.ഇ.ബി. ഡെപ്യൂട്ടി ചീഫ്‌ എഞ്ചിനിയര്‍ മായ തമ്പാന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post