ഹജ്ജ് പൂർത്തിയാക്കി മണിക്കൂറുകൾക്കകം മൂന്ന് മലയാളി വനിതാ തീർത്ഥാടകർ മക്കയിൽ അന്തരിച്ചു

 


റിയാദ്: ഹജ്ജ് ചടങ്ങുകളിൽ പങ്കെടുക്കുന്നതിനിടെയും കർമങ്ങൾപൂർത്തിയാക്കിയതിന്തൊട്ടുപിന്നാലെയുമുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന്പാലക്കാട്,എറണാകുളം,കാസർകോട്സ്വദേശിനികൾ മക്കയിൽ അന്തരിച്ചു.


പാലക്കാട്കൊപ്പംപഞ്ചായത്ത് അൻസാർ നഗർ തെക്കുമല മർക്കശ്ശേരിവീട്ടിൽസുലൈമാന്റെ ഭാര്യ പാത്തുമ്മ (58) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്.മിനയിലെതാമസസ്ഥലത്ത്കഴിയുന്നതിനിടെഅസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്മിന2ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംചികിത്സയ്ക്കിടെഞായറാഴ്ചപുലർച്ചെ അന്തരിച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ ഖബറടക്കും.


എറണാകുളം ഇടവനക്കാട് സ്വദേശിനി സുലൈഖ (70) ഹജ്ജ്കർമങ്ങൾപൂർത്തിയാക്കിയതിന് പിന്നാലെയാണ് അസുഖബാധിതയായത്. താമസസ്ഥലത്ത് ശാരീരിക അസ്വസ്ഥതഅനുഭവപ്പെട്ടതിനെ തുടർന്ന് സൗദി നാഷനൽ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

കാസർകോട് പൈവളിക സ്വദേശിനിയായ കുഞ്ഞലിമ്മ (63)ഹജ്ജ്കർമങ്ങൾക്കിടയിൽമിനയിൽവെച്ച്അസുഖബാധിതയാവുകയും തുടർന്ന് മക്കയിലെ സൗദി ജർമൻ ആശുപത്രിയിൽപ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇവരുംമരണത്തിന്കീഴടങ്ങിയത്.


മൂവരുടെയും മരണാനന്തര നടപടിക്രമങ്ങൾ സൗദി അധികൃതരുടെയും ഹജ്ജ് മിഷൻ ഭാരവാഹികളുടെയും മേൽനോട്ടത്തിൽപുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ മക്കയിൽതന്നെഖബറടക്കാനുള്ളനടപടികളുംആരംഭിച്ചിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post