താമരശേരി : പൂനൂരിൽ മധ്യവയസ്കന് വെട്ടേറ്റു. പൂനൂർ കക്കാട്ടുമ്മൽ അബ്‌ദുൾ മജീദിനാണ് വെട്ടേറ്റത്. മുൻവൈരാഗ്യത്തെ തുടർന്ന് പരിചയക്കാരനായ പ്രസാദ് എന്നയാളാണ് വെട്ടി പരിക്കേൽപ്പിച്ചതെന്ന് മജീദ് പറയുന്നു. ഇന്നലെ രാത്രി 11ടെയാണ് ആക്രമണമുണ്ടായത്.
മജീദിന്റെ കൈമുട്ടിന് മുകളിലായി ആഴത്തിൽ മുറിവേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ പെരിങ്ങളം വയലിലേക്ക് തന്നെ പ്രസാദ് ക്ഷണിച്ചെന്നാണ് മജീദ് പറയുന്നത്. പ്രസാദിനൊപ്പം പ്രകാശൻ എന്നയാളുമുണ്ടായിരുന്നു.അവിടെ വെച്ച് ഇവർ മദ്യം നൽകിയെന്നും ശേഷം വാക്കുതർക്കം ഉണ്ടാവുകയും വെട്ടി പരിക്കേൽപ്പിച്ചുവെന്നുമാണ് പരാതി. കഴുത്തിന് നേരെ കത്തി വീശിയപ്പോൾ തടുക്കാൻ ശ്രമിക്കവേയാണ് കൈക്ക് പരിക്കേറ്റതെന്നും മജീദ് പറയുന്നു.
Post a Comment
Thanks