മൂന്നിയൂർ: വെളിമുക്ക് ടൗൺ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ് എഫ് കമ്മിറ്റി ജനപ്രതിനിധികൾക്ക് സ്വീകരണവും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയം നേടിയവരെയും മദ്രസ പൊതുപരീക്ഷയിൽ ടോപ് പ്ലസ് നേടിയവരെയും എൽ,എസ്,എസ് യു,എസ്,എസ് പരീക്ഷ വിജയിച്ചവരെ ആദരിക്കലും സംഘടിപ്പിച്ചു.
വെളിമുക്ക് ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാഫി മാസ്റ്റർ സാഗതം പറയുകയും ടൗൺ മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.എ അസീസ് റാഫി അദ്ധ്യക്ഷ്യം വഹിച്ചു. വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ ടി.വി ഇബ്രാഹീം ഉദ്ഘാടനം നിർവഹിച്ചു
ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ മൂന്നിയൂർ, യു. ഷംസുദ്ധീൻ, അബ്ദുറഹിമാൻ അരീക്കാടൻ, യു.ഉമ്മർകോയ, കുട്ടശ്ശേരി ഷരീഫ, ഹനീഫ ആച്ചാട്ടിൽ, മെമ്പർമാരായ എം. എം ജംഷീന, റുഖ്‌സാന നിസാർ, സി.പി അബ്ദുൽ അസീസ്, ഒ.രമണി, എറക്കുത്ത് മൊയ്തീൻ, മണക്കടവൻ അലി മാസ്റ്റർ, തൻവീർ സി. പി, ലബീബ് വി.പി എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks