തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ എൻ.എഫ്.പി.ആർ . ധർണ്ണ നടത്തി


തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയിൽ ഏതെല്ലാം ഡോക്ടർമാരുടെ ഒ.പി. പ്രവർത്തിക്കുമെന്ന വിവരം പൊതുജനങ്ങൾക്ക് ലഭിക്കുന്ന ഒ.പി. ലിസ്റ്റ് രാത്രി പത്ത് മണിക്ക് ശേഷം പ്രസിദ്ധീകരിക്കുന്നത് പൊതുജനങ്ങൾക്ക്   ഉപകാരപ്രദമാവുന്നില്ലെന്നും ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിലെ അനാസ്ഥ അവസാനിപ്പിച്ച് തലേ ദിവസം വൈകുന്നേരം ഏഴ് മണിക്ക് മുമ്പായി ഒ.പി.ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും ആശുപത്രിയിലെ എക്സറെ -ലാബ് ചെക്കപ്പിന്റെ പണം  അടക്കുന്നത് 300 മീറ്റർ ദൂരത്തിൽ നടന്ന് പോയി  ഒ.പി. ടിക്കറ്റ് കൊടുക്കുന്ന കൗണ്ടറിൽ ഏറെ നേരം കാത്തിരുന്ന് അടക്കുന്നത്  കൊണ്ട് രോഗികൾക്കും കൂടെ യുള്ളവർക്കും ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും  എക്സറെ - ലാബ് ചെക്കപ്പുകൾ ഇത് മൂലം ഏറെ വൈകുന്നുണ്ടെന്നും  പണമടക്കാൻ ലാബിനടുത്ത്  തന്നെ  സൗകര്യം ഏർപ്പെടുത്തണമെന്നും നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും പരിഹാരമാക്കാതെ  ജനങ്ങളെ പ്രയാസപ്പെടുത്തുന്ന അധികൃതരുടെ  അനാസ്ഥക്കെതിരെയും  തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി.

    ധർണ്ണ എൻ.എഫ്.പി.ആർ സംസ്ഥാന സെക്രട്ടറി അബ്ദു റഹീം പൂക്കത്ത് ഉദ്ഘാടനം ചെയ്തു. പ്രിസണ്ട് എം.സി. അറഫാത്ത് പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, ഭാരവാഹികളായ സുലൈഖ സലാം, ഡോ: മുനീർ ഉള്ളണം, വി.പി.മുഹമ്മദ് ബാവ, ബിന്ദു അച്ചമ്പാട്ട്,ഖ ഖദീജ ഊരകം, സീനത്ത് പരപ്പനങ്ങാടി , സുബൈർ ആനങ്ങാടി , കോയ കൊല്ലഞ്ചേരി എന്നിവർ പ്രസംഗിച്ചു.

Post a Comment

Thanks

أحدث أقدم