മുഅല്ലിം ഡേ ആചരിച്ചു



  സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആവിഷ്കരിച്ച ഈ വർഷത്തെ മുഅല്ലിം ഡേ കുന്നത്തുപറമ്പ് നൂറാനിയ്യ ഹയർസെക്കൻഡറി മദ്റസയിൽ വിപുലമായി ആചരിച്ചു. 

നൂറാനിയ്യ ക്യാമ്പസിൽ നടന്ന ചടങ്ങിൽ സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ ബുഖാരി അധ്യക്ഷനായി. സദർ മുഅല്ലിമും സമസ്ത മുദരിബുമായ ശരീഫ് മുസ്‌ലിയാർ ചുഴലി  മുഅല്ലിം ഡേ സന്ദേശം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.നൂറാനിയ്യ മദ്റസയിൽ നാല് പതിറ്റാണ്ടോളം കാലം സേവനം ചെയ്ത സൈതലവി മുസ്‌ലിയാരെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു. മുഅല്ലിം ഡേയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കവിതാ രചനയിലും രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച അനുഭവക്കുറിപ്പ് മത്സരത്തിലും വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 

എൽ.എസ്. എസ് സ്കോളർഷിപ്പിൽ അർഹത നേടിയ മദ്റസയിലെ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.പൊതു ജനങ്ങൾക്ക് മുഅല്ലിം ഡേ ചായ വിതരണം ചെയ്തു.മദ്റസ പ്രസിഡന്റ്‌ കുന്നുമ്മൽ അലി ഹാജി സെക്രട്ടറി എൻ. എം ബാവ ഹാജി, ജലീൽ ഫൈസി,സ്റ്റാഫ് സെക്രട്ടറി ബദ്റുദ്ധീ ചുഴലി, സൈനുൽ ആബിദ് ദാരിമി,ഇബ്റാഹിം ബാഖവി, റഈസ് ഫൈസി, സഫ് വാൻ ദാരിമി, ഇർഷാദ് ഫൈസി,മുജീബ് റഹ്മാൻ ദാരിമി,സുന്നി ബാലവേദി കൺവീനർ മാളിയേക്കൽ ലത്തീഫ് എന്നിവർ സംസാരിച്ചു.


ഫോട്ടോ : കുന്നത്തുപറമ്പ് നൂറാനിയ ഹയർ സെക്കൻഡറി മദ്രസയിൽ സംഘടിപ്പിച്ച മുഅല്ലിം ഡേ ദിനാചരണത്തിന്റെ ഉദ്ഘാടനം സമസ്ത മുദരിബ് ശരീഫ് മുസ്ലിയാർ ചുഴലി നിർവഹിക്കുന്നു 

Post a Comment

Thanks

Previous Post Next Post