പരപ്പനങ്ങാടി:പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിൽ പുതുതായി ആരംഭിച്ച സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം കോളേജ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.കെ സൈതലവി നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് എം. അഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ജ്യോതിഷ്, ഡയറക്ടർമാരായ വി.പി അബ്ദുൽ ഹമീദ്, ജാഫർ കിഴക്കിനിയകത്ത്, ടി.കുട്ട്യാവ,കെ.പി ഫാത്തിമ ബീവി, ഇ.ഒ ഹസീന എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി സി. അബ്ദുറഹിമാൻ കുട്ടി സ്വാഗതവും സൈതലവി കടവത്ത് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks