16-കാരിയെ കാണാതായിട്ട് 18 ദിവസം; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്


കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 വയസ്സുകാരി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മെയ് 15-ന് രാത്രി 10.30ഓടെയാണ് സംഭവം.

കുന്ദമംഗലത്തിന് സമീപം കോണോട്ട് പറ ചാലക്കൽ വീട്ടിൽ അയ മെഹ്റ എന്ന വിദ്യാർത്ഥിനിയെ വീടിന് സമീപത്തുന ഒരു സംഘം യുവാക്കൾ കടത്തിക്കൊണ്ടുപോയതായാണ് രക്ഷിതാക്കളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെക്കുറിച്ച് ഇതുവരെ വ്യക്തമാ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ 137(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ അന്വേഷണം തുടരുകയാണെന്നും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.


തിരിച്ചറിയൽ അടയാളങ്ങൾ:

പേര്: അയ മെഹ്റ

പ്രായം: 16 വയസ്സ്

ഉയരം: ഏകദേശം 150 സെൻ്റിമീറ്റർ

നിറം: വെളുത്ത നിറം

ശരീരപ്രകൃതി: മെലിഞ്ഞത്

പ്രത്യേക അടയാളം: മൂക്കിൽ കറുത്ത മറുക്

കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ചേവായൂർ പോലീസുമായോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

Post a Comment

Thanks

Previous Post Next Post