കോക്രോച്ച് ജനത പാര്‍ട്ടി'യെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നു; പിണറായി വിജയന്‍


തിരുവനന്തപുരം: പുതിയ രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായ 'കോക്രോച്ച് ജനത പാര്‍ട്ടി'യുടെ എക്‌സ് അക്കൗണ്ട് കേന്ദ്രസര്‍ക്കാര്‍ പൂട്ടിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. 


ഇത് ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്നും ഈ കൂട്ടായ്മ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളര്‍ന്നു വരുമോ എന്ന ഭയമാണ് ബിജെപിയെ ഭരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാള്‍ വേഗത്തിലാണ് ഈ പ്ലാറ്റ്ഫോമിന് ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

Thanks

Previous Post Next Post