ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; വഴിയിൽ നിന്ന് കിട്ടിയ 1 ലക്ഷം രൂപയുടെ ഐഫോൺ ഉടമയ്ക്ക് തിരികെ നൽകി

 


മൂന്നിയൂർ : വെളിമുക്കിൽ വെച്ച്  വഴിയിൽ നിന്നും  വീണുകിട്ടിയ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന 3 ബ്രാൻഡ് ന്യൂ ഐഫോൺ തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ. വെളിമുക്ക് ബൈത്തുറഹ്മ വില്ലേജിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ അബ്ദുസ്സലാമാണ് തന്റെ സത്യസന്ധതയിലൂടെ നാടിന് അഭിമാനമായത്.

ഒരാഴ്ച മുൻപ് പഠിക്കലിനും പാലക്കലിനും മധ്യേ വെച്ചാണ് അബ്ദുസ്സലാമിന് ഫോൺ വീണുകിട്ടിയത്. ലഭിച്ച ഉടൻ തന്നെ അദ്ദേഹം വിവരം വാർഡ് മെമ്പർ സി.പി. അസീസ്, പാലക്കൽ എറക്കുത്ത് സലാം, എറക്കുത്ത് നാസർ എന്നിവരെ അറിയിച്ചു. തുടന്ന് ഇവർ വിവരം സോഷ്യൽ മീഡിയ വഴി പൊതുസമൂഹത്തിലേക്ക് പങ്കുവെക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിലെ പ്രചാരണത്തെത്തുടർന്ന് ഇന്ന് ചെമ്മാട് ഗൾഫ് ബസാറിലെ മൊബൈൽ വ്യാപാരി ഫോണിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പൂർണ്ണ തെളിവുകളോടെ പഞ്ചായത്തിലെത്തുകയായിരുന്നു. നൽകിയ രേഖകളും തെളിവുകളും കൃത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അധികൃതരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഫോൺ ഉടമയ്ക്ക് തിരികെ കൈമാറി.

അബ്ദുസ്സലാമിന്റെ ഈ മാതൃകാപരമായ നന്മയെയും സത്യസന്ധതയെയും നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post