വകുപ്പ് മന്ത്രിമാര്‍ അറിയാതെ കളക്ടര്‍മാരുള്‍പ്പെടെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതു വിവാദമായി



വകുപ്പ് മന്ത്രിമാര്‍ അറിയാതെ ആറ് കളക്ടര്‍മാരുള്‍പ്പെടെ 15 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതു വിവാദമായി. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഡല്‍ഹിയിലായിരിക്കേ, ഫോണില്‍ അറിയിച്ചാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. 



ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചു. വ്യവസായ വകുപ്പു ഡയറക്ടര്‍, ജല അതോറിറ്റി എംഡി എന്നിവരുടെ നിയമനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ജനവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫും അറിഞ്ഞില്ല. റവന്യൂ മന്ത്രിയെ അറിയിക്കാതെയാണ് ആറു ജില്ലാ കളക്ടര്‍മാരെ മാറ്റാന്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറെ നിയമിച്ചതും വിവാദമായിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post