പരപ്പനങ്ങാടി- ചെറമംഗലം റെയിൽവേ ഗേറ്റ് ബുധനാഴ്ച മുതൽ അടച്ചിടും


പരപ്പനങ്ങാടി : ചെറമംഗലം മേൽപ്പാലം നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെറമംഗലം റെയിൽവേ ഗേറ്റ് മെയ് ആറ്  ബുധനാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും.

ബുധനാഴ്ച രാവിലെ 10 മണി മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഗേറ്റ് പൂർണ്ണമായും അടയ്ക്കുന്നത്.

പണി പൂർത്തിയാകുന്നത് വരെ ഗതാഗതം അനുവദിക്കില്ലെന്നും പൊതുജനങ്ങൾ മറ്റു സമാന്തര പാതകൾ ഉപയോഗിക്കണ മെന്നും അധികൃതർ അറിയിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم