എസി ആഡംബരമല്ല, അതിജീവനമാണ്; പെൻഷൻ മാനദണ്ഡങ്ങൾ മാറ്റിയെഴുതുക. തദ്ദേശ സ്വയം ഭരണ മന്ത്രി കെഎം ഷാജിക്ക് പരാതി നൽകി പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് സിസി സാഹിറ
കേരളം ഇന്ന് കടന്നുപോകുന്നത് കഠിനമായ ഉഷ്ണതരംഗത്തിലൂടെയാണ്. ചൂട് താങ്ങാനാവാതെ പ്രായമായവരും കിടപ്പു രോഗികളും ശാരീരികമായി തളരുന്നു. പണ്ട് നമ്മൾ 'ആഡംബരം' എന്ന് വിളിച്ചിരുന്ന എയർ കണ്ടീഷണറുകൾ (AC) ഇന്ന് പല വീടുകളിലും ഒരു ആരോഗ്യപരമായ അനിവാര്യതയായി മാറിയിരിക്കുകയാണ്.
പക്ഷേ, നിർഭാഗ്യകരമെന്ന് പറയട്ടെ, വീട്ടിൽ ഒരു എസി ഉണ്ടെന്ന ഒരൊറ്റ കാരണത്താൽ പാവപ്പെട്ടവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്ന അവസ്ഥയാണ് നിലവിലുള്ളത് കാലങ്ങട്ടങ്ങൾക്ക് അനുസരിച്ചു നിയമങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ് എന്നും പരാതിയിൽ പറയുന്നു
കൂടാതെ വിധവ പെൻഷൻ മാനദണ്ഡമായ വീടിന്റെ സ്‌ക്വയർ ഫീറ്റ് പരുദി ഉയർത്തണമെന്നും ആവശ്യപ്പെട്ടു..ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഉണ്ടാക്കിയ വീട് മാനദണ്ഡമായി കണ്ട് പെൻഷൻ തടയുന്ന രീതിയിൽ മാറ്റമുണ്ടാവേണ്ടത് ഉണ്ട് എന്നും പരാതിയിൽ പറയുന്നു.
കൂടാതെ ഗവണ്മെന്റ് നൂലമാലകളിൽ കുണ്ടുങ്ങി നിരവധി റോഡുകളും ഇടവഴികളും ആണ് പഞ്ചായത്ത് അസ്ഥിയിൽ പെടുത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഇതിനു പരിഹാരം ആയി നിലവിലെ നിയമങ്ങൾ ലഘുകരിക്കണമെന്നും യുവാക്കളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനു വേണ്ടി പഞ്ചായത്തുകളിൽ കളിസ്ഥലങ്ങൾ നിർമിക്കാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സികെ എ റസാഖ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സൈനബ ചെമ്മീളി സന്നിഹിദരായി.
Post a Comment
Thanks