ഹയർസെക്കൻഡറി പരീക്ഷാ ഫലം മെയ് 26-ന്; വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും; ഫലമറിയാൻ ഔദ്യോഗിക വെബ്‌സൈറ്റുകൾ സജ്ജം


ഈ വർഷത്തെ ഹയർസെക്കൻഡറി (പ്ലസ് ടു) പരീക്ഷാ ഫലം മെയ് 26 ചൊവ്വാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദീനാണ് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക.


നേരത്തെ മെയ് 22-ന് ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ചില കാരണങ്ങളാൽ അത് 26-ലേക്ക് മാറ്റിവെക്കുകയായിരുന്നു.


നേരത്തെ നടന്ന എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപന സമയത്ത് മന്ത്രിയുടെ അസൗകര്യം മൂലം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്.


മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ results.kerala.gov.in, results.kite.kerala.gov.in എന്നിവയിലൂടെ തങ്ങളുടെ ഫലം വേഗത്തിൽ പരിശോധിക്കാവുന്നതാണ്.


പരീക്ഷാ ഫലം തടസ്സമില്ലാതെ ഒരേസമയം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി കൈറ്റ് വിപുലമായ സാങ്കേതിക സജ്ജീകരണങ്ങൾ വെബ്‌സൈറ്റുകളിൽ ഒരുക്കിയിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post