തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ പാങ്ങ് സ്കൂളിലെ അദ്ധ്യാപകരടക്കം 10 പേരുടെ ജീവനപഹരിച്ച വാൽപാറ വാഹനാപകടത്തിൽ മരണമടഞ്ഞവർക്ക് സംസ്ഥാന ഗവൺമെന്റ് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും അപകടത്തിൽ പരിക്ക് പറ്റി ചികിൽസയിലുള്ളവരുടെ ചികിൽസാ ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നും മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
വാൽ പാറ അപകടത്തിൽ മരിച്ചവർക്കും ത്രിശ്ശൂർ വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്കും യോഗം അനുശോചനം രേഖപ്പെടുത്തി. ചെമ്മാട് ചേർന്ന യോഗത്തിൽ താലൂക്
പ്രസിഡണ്ട് എം.സി. അറഫാത്ത് പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. നസ്റുദ്ധീൻ തങ്ങൾ കൊട്ടന്തല, നിയാസ് അഞ്ചപ്പുര, സുലൈഖ സലാം പ്രസംഗിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതവും സെക്രട്ടറി സമീറ ഉമ്മർ കൊളപ്പുറം നന്ദിയും പറഞ്ഞു.

إرسال تعليق
Thanks