കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഗൗരവം തകർക്കുന്നു; വനിതാ സംവരണത്തിൽ ഒ.ബി.സി. സബ്‌ക്വോട്ട വേണം. ബില്ല് പട്ടിൽ പൊതിഞ്ഞ പാഷാണം;ഇ.ടി. മുഹമ്മദ് ബഷീർ


​ന്യൂഡൽഹി:കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഗൗരവം തകർക്കുന്നുവെന്നും വനിതാ സംവരണത്തിൽ ഒ.ബി.സി. സബ്‌ക്വോട്ട വേണമെന്നും ഇപ്പോൾ ധൃതി പിടിച്ച് അവതരിപ്പിച്ച ബില്ല് പട്ടിൽ പൊതിഞ്ഞ പാഷാണം പോലെ യാണെന്നും മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ലോക്സഭയിൽ  പറഞ്ഞു. 131-ാമത് ഭരണഘടനാ ഭേദഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സുപ്രധാനമായ നിയമനിർമ്മാണങ്ങളെ കേന്ദ്ര സർക്കാർ ലാഘവത്തോടെയാണ് സമീപിക്കുന്നതെന്നുംഇ.ടി. മുഹമ്മദ് ബഷീർ  കുറ്റപ്പെടുത്തി.  ദൂരവ്യാപകമായ പ്രതിഫലനങ്ങളുള്ള ബില്ലുകൾ മതിയായ ചർച്ചകൾക്ക് സമയം നൽകാതെ തിരക്കിട്ട് അവതരിപ്പിക്കുന്നത് പാർലമെന്റിന്റെ വിശ്വാസ്യത തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

​ഇന്നലെ വൈകുന്നേരം മാത്രം കോപ്പി നൽകിയ ബില്ലിന്മേൽ ഇന്ന് തന്നെ ചർച്ച സംഘടിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. പാർലമെന്റിന്റെ ഗൗരവം നഷ്ടപ്പെടുമ്പോൾ ജനാധിപത്യം വഴിതെറ്റുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

​ വനിതാ സംവരണ ബില്ലിനെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നു. എന്നാൽ ഒ.ബി.സി . വിഭാഗങ്ങൾക്ക് സബ്‌ക്വോട്ട ഉറപ്പാക്കാതെ ബില്ലിന്റെ യഥാർത്ഥ ലക്ഷ്യം കൈവരിക്കാനാവില്ല.

​ വനിതാ സംവരണം നടപ്പിലാക്കാതെ 12 വർഷത്തോളം നീട്ടിക്കൊണ്ടുപോയ സർക്കാർ ഇപ്പോൾ അത് ഡി ലിമിറ്റേഷനുമായി (മണ്ഡല പുനർനിർണ്ണയം) ബന്ധിപ്പിച്ച് വീണ്ടും വൈകിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിൽ സർക്കാരിന് ആത്മാർത്ഥതയില്ലെന്നും അദ്ദേഹം പറഞ്ഞു.

​വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നും പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post