കാർഷിക യന്ത്രങ്ങൾ നന്നാക്കുന്നതിൽ സൗജന്യ പരിശീലനം; പങ്കെടുക്കുന്നവർക്ക് 1500 രൂപയും ഭക്ഷണവും സർട്ടിഫിക്കറ്റും നൽകും


തേഞ്ഞിപ്പലം | സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ നേതൃത്വത്തിൽ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിൽ പ്രായോഗിക പരിശീലനം നൽകുന്നതിനായി പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. 15 ദിവസം നീണ്ടുനിൽക്കുന്ന തീവ്ര പരിശീലന ക്ലാസ്സുകൾ മെയ് 5 മുതൽ മെയ് 19 വരെ പള്ളിക്കൽ അഗ്രോ സർവീസ് സെന്ററിൽ നടക്കും. 

കൃഷി മേഖലയിൽ യന്ത്രങ്ങളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവയുടെ കൃത്യമായ പരിപാലനവും അറ്റകുറ്റപ്പണികളും ഉറപ്പാക്കാൻ പ്രാപ്തരായ വിദഗ്ദ്ധരെ വാർത്തെടുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 1500 രൂപയും ഭക്ഷണവും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. താല്പര്യമുള്ളവർ മെയ് 3-ന് മുൻപായി കൃഷിഭവനിൽ നേരിട്ടെത്തി പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Post a Comment

Thanks

أحدث أقدم