ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് യുവാക്കൾ മുന്നിട്ടിറങ്ങണം... വിസ്ഡം യൂത്ത്


  മൂന്നിയൂർ : വിശുദ്ധ റമദാനിലെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് സമൂഹത്തിലെ അശരണരും പാവപ്പെട്ടവരുമായ ആളുകളുടെ  പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഉതകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന്  മൂന്നിയൂർ മണ്ഡലം വിസ്‌ഡം യൂത്ത് `യുവപഥം: യുവജന സംഗമം  ` ആഹ്വാനം ചെയ്തു...


  യുവജന സംഗമം മൂന്നിയൂർ മണ്ഡലം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ്  കെ ടി ഫൈസൽ  ഉദ്ഘാടനം ചെയ്തു... കളിയാട്ടമുക്കിലെ പൗരപ്രമുഖൻ മംഗലശ്ശേരി ഹസ്സൻ ഹാജി മുഖ്യാതിഥിയായിരുന്നു.റായിഫ് എടക്കനാട് , തൗഫീഖ് അസ്‌ലം  എന്നിവർ ക്ലാസുകൾ എടുത്തു.. കെ. പി.അബ്ദുൽ വാഹിദ്, സാബിക്ക് എന്നിവർ സംസാരിച്ചു

Post a Comment

Thanks

Previous Post Next Post