മൂന്നിയൂർ : വിശുദ്ധ റമദാനിലെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് സമൂഹത്തിലെ അശരണരും പാവപ്പെട്ടവരുമായ ആളുകളുടെ പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഉതകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് മൂന്നിയൂർ മണ്ഡലം വിസ്‌ഡം യൂത്ത് `യുവപഥം: യുവജന സംഗമം ` ആഹ്വാനം ചെയ്തു...
യുവജന സംഗമം മൂന്നിയൂർ മണ്ഡലം വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് കെ ടി ഫൈസൽ ഉദ്ഘാടനം ചെയ്തു... കളിയാട്ടമുക്കിലെ പൗരപ്രമുഖൻ മംഗലശ്ശേരി ഹസ്സൻ ഹാജി മുഖ്യാതിഥിയായിരുന്നു.റായിഫ് എടക്കനാട് , തൗഫീഖ് അസ്‌ലം എന്നിവർ ക്ലാസുകൾ എടുത്തു.. കെ. പി.അബ്ദുൽ വാഹിദ്, സാബിക്ക് എന്നിവർ സംസാരിച്ചു
إرسال تعليق
Thanks