💠 𝟭𝟱 വർഷം കഴിഞ്ഞ വണ്ടികൾ ആക്രിക്കടയിൽ കൊടുക്കുന്നവർ സൂക്ഷിക്കുക; അഴി എണ്ണേണ്ടി വരും!
⠀
🔥 𝟭𝟱 വർഷം കഴിഞ്ഞ ഇരുചക്ര വാഹനങ്ങൾ ആക്രിക്കടകളിൽ കൊടുക്കുന്ന പ്രവണത ഇപ്പോൾ കൂടുകയാണ്. പുതിയ നിയമപ്രകാരമുള്ള ഫീസ് അടച്ച്, പണിയും തീർത്ത്, പെയിന്റ് ചെയ്ത് റീ-ടെസ്റ്റ് ചെയ്യുന്നതിലും ലാഭം അതാണെന്ന് പലരും കരുതുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ വീട്ടിൽ തുരുമ്പെടുത്തിരിക്കുന്ന വണ്ടികൾ ആയിരമോ രണ്ടായിരമോ രൂപയ്ക്ക് ആക്രിക്കാർക്ക് വിറ്റൊഴിവാക്കുമ്പോൾ വലിയൊരു 'പണി' വരാനുള്ള സാധ്യത നിങ്ങൾ അറിയുന്നുണ്ടോ?
⠀
🔘 ഇന്ത്യയിലെ മോട്ടോർ വെഹിക്കിൾ ആക്ട് 𝟭𝟵𝟴𝟴 പ്രകാരം ഒരു സ്വകാര്യ വാഹനത്തിന്റെ ആദ്യ രജിസ്ട്രേഷൻ 𝟭𝟱 വർഷം വരെയാണ് സാധുതയുള്ളത്. അതിനുശേഷം രണ്ട് നിയമപരമായ വഴികളാണുള്ളത്:
⠀
▪️ ഫിറ്റ്നസ് ഇൻസ്‌പെക്ഷൻ പാസാക്കി റീ-രജിസ്ട്രേഷൻ നടത്തി വീണ്ടും 𝟱 വർഷത്തേക്ക് ഉപയോഗം തുടരാം.
⠀
▪️ വാഹനം ഉപയോഗയോഗ്യമല്ലെങ്കിൽ സർക്കാർ പ്രഖ്യാപിച്ച വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി പ്രകാരം നിയമാനുസൃതമായി സ്ക്രാപ്പിംഗ് നടത്തണം.
⠀
⠀
🔘 സാധാരണ ആക്രിക്കടയിൽ വണ്ടി കൊടുക്കുന്നത് നിയമപരമല്ല. സർക്കാർ അംഗീകരിച്ച 𝗔𝗨𝗧𝗛𝗢𝗥𝗜𝗦𝗘𝗗 𝗩𝗘𝗛𝗜𝗖𝗟𝗘 𝗦𝗖𝗥𝗔𝗣𝗣𝗜𝗡𝗚 𝗙𝗔𝗖𝗜𝗟𝗜𝗧𝗬 (𝗔𝗩𝗦𝗙) വഴിയാണ് വാഹനം പൊളിക്കേണ്ടത്. അവിടെ നിന്ന് ലഭിക്കുന്ന “𝗖𝗘𝗥𝗧𝗜𝗙𝗜𝗖𝗔𝗧𝗘 𝗢𝗙 𝗗𝗘𝗣𝗢𝗦𝗜𝗧 (𝗖𝗢𝗗)” എന്ന രേഖ വളരെ നിർണ്ണായകമാണ്. ഈ രേഖയില്ലെങ്കിൽ 𝗥𝗧𝗢 രേഖകളിൽ വാഹനം ഇപ്പോഴും നിങ്ങളുടെ പേരിൽ തന്നെ തുടരും.
⠀
🔘 കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിൽ, ലഭിച്ച 𝗖𝗢𝗗 സഹിതം ബന്ധപ്പെട്ട 𝗥𝗧𝗢-യിൽ അപേക്ഷ നൽകി 𝗥𝗖 𝗖𝗔𝗡𝗖𝗘𝗟𝗟𝗔𝗧𝗜𝗢𝗡 അല്ലെങ്കിൽ 𝗗𝗘𝗥𝗘𝗚𝗜𝗦𝗧𝗥𝗔𝗧𝗜𝗢𝗡 നടത്തണം. 𝗢𝗥𝗜𝗚𝗜𝗡𝗔𝗟 𝗥𝗖, തിരിച്ചറിയൽ രേഖ, സ്ക്രാപ്പിംഗ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ചാൽ മാത്രമേ രജിസ്ട്രേഷൻ ഔദ്യോഗികമായി റദ്ദാക്കപ്പെടുകയുള്ളൂ.
⠀
⭕ ശ്രദ്ധിച്ചില്ലെങ്കിൽ വരാവുന്ന അപകടങ്ങൾ:
⠀
▪️ 𝗥𝗖 ക്യാൻസൽ ചെയ്യാതെ വണ്ടി വിറ്റാൽ, അതിന്റെ ചേസിസ് നമ്പറോ മറ്റ് ഭാഗങ്ങളോ ഉപയോഗിച്ച് എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം മുൻ ഉടമയായ നിങ്ങൾക്കായിരിക്കും.
⠀
▪️ പാൻഡിംഗ് ആയ റോഡ് ടാക്സ്, ഫൈൻ, ആക്‌സിഡന്റ് ലയബിലിറ്റി തുടങ്ങിയ പ്രശ്നങ്ങൾ വർഷങ്ങൾ കഴിഞ്ഞും നിങ്ങളെ തേടിയെത്താം.
⠀
🔘 അതിനാൽ വാഹനം ഒഴിവാക്കുമ്പോൾ ഇവ നിർബന്ധമായും ശ്രദ്ധിക്കുക: സ്ക്രാപ്പിംഗ് സെന്റർ സർക്കാർ അംഗീകൃതമാണെന്ന് ഉറപ്പാക്കുക, 𝗖𝗢𝗗 സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കുക, 𝗥𝗧𝗢-യിൽ നിന്ന് ഡി-രജിസ്ട്രേഷൻ പൂർത്തിയാക്കുക, ഇൻഷുറൻസ് പോളിസി ക്യാൻസൽ ചെയ്ത് 𝗡𝗢 𝗖𝗟𝗔𝗜𝗠 𝗕𝗢𝗡𝗨𝗦 (𝗡𝗖𝗕) സംരക്ഷിക്കുക. ചെറിയൊരു അനാസ്ഥ പോലും വലിയ നിയമപ്രശ്നങ്ങൾക്ക് കാരണമാകാമെന്നോർക്കുക.
⠀
#𝗠𝗢𝗧𝗢𝗥𝗩𝗘𝗛𝗜𝗖𝗟𝗘
#𝗠𝗢𝗧𝗢𝗥𝗩𝗘𝗛𝗜𝗖𝗟𝗘𝗔𝗖𝗧
#𝗔𝗖𝗧
#𝗧𝗪𝗢𝗪𝗛𝗘𝗘𝗟𝗘𝗥
#𝗕𝗜𝗞𝗘
#𝗥𝗜𝗗𝗘𝗥
#𝗢𝗟𝗗𝗩𝗘𝗛𝗜𝗖𝗟𝗘𝗦
#𝗦𝗖𝗥𝗔𝗣
#𝗙𝗜𝗡𝗘
#𝗣𝗘𝗡𝗔𝗟𝗧𝗬
إرسال تعليق
Thanks