അക്ഷരോന്നതി പദ്ധതിയിലേക്ക് മൂന്നിയൂർ പഞ്ചായത്ത് പുസ്തകങ്ങൾ നൽകി


മൂന്നിയൂർ:തദ്ദേശ സ്വയം ഭരണ വകുപ്പ് നടപ്പാക്കുന്ന പുസ്തക ശേഖരണ യജ്ഞത്തിലേക്ക് മൂന്നിയൂർ പഞ്ചായത്ത് മുന്നൂറിലേറെ പുസ്തകങ്ങൾ ശേഖരിച്ച് നൽകി. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ തിരൂരങ്ങാടി ബ്ലോക്ക് ജോയൻ്റ് ബി.ഡി.ഒ.പ്രശാന്തിനാണ് പുസ്തകങ്ങൾ കൈമാറിയത്. സംസ്ഥാനത്തെ ഉന്നതികളിലേക്കും സാമൂഹിക പഠനമുറികളിലേക്കും വിജ്ഞാനത്തിൻ്റെ വെളിച്ചമെത്തിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പ് RGSA ഘടകത്തിൽ IEC യിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.എം ജംഷീന, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എ അസീസ്, സെക്രട്ടറി നാസില സി.എ ,മെമ്പർ മറിയമ്മു എ.വി എന്നിവർ പങ്കെടുത്തു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post