കരുതലായി വോയ്‌സ് ഓഫ് കുന്നത്ത് പറമ്പ്: ഭിന്നശേഷി കുട്ടികൾക്ക് പെരുന്നാൾ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.


​മൂന്നിയൂർ: കാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായി വോയ്‌സ് ഓഫ് കുന്നത്ത് പറമ്പ് വാട്സ്ആപ്പ് കൂട്ടായ്മ ഈ വർഷവും ഭിന്നശേഷി കുട്ടികൾക്കായി പെരുന്നാൾ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി മുടങ്ങാതെ നടത്തിവരുന്ന ഈ പദ്ധതി ഇത്തവണയും ജനപ്രതിനിധികളുടെയും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ പ്രൗഢമായി നടന്നു.

​കുന്നത്ത് പറമ്പിൽ വെച്ച് നടന്ന പരിപാടിയിൽ  മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്  ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.സിദ്ദീഖ് മാളിയേക്കൽ അദ്ധ്യക്ഷ്യം വഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.വി.മറിയുമ്മു, ശ്രീഷ്ണ ജുനൂപ്, പ്രനീഷ് , പരിവാർ ജില്ലാ സെക്രട്ടറി ഇ.കൃഷ്ണകുമാർ, സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട്  അഷ്റഫ് കളത്തിങ്ങൽ പാറ, മങ്ങാടൻ അബ്ദുറഹ്മാൻ , സാജിത ടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു. ഉമ്മു സൽമ വെളിമുക്ക് സ്വാഗതവും ബഷീർ ആലിൻചുവട് നന്ദിയും പറഞ്ഞു.

​രാഷ്ട്രീയത്തിനതീതമായി നന്മയുടെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയിലെ ജനപങ്കാളിത്തം. കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങൾ, നാട്ടുകാർ,  വെളിച്ചം കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. ഭിന്നശേഷിക്കാരായ കുട്ടികളെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post