മൂന്നിയൂർ: കാരുണ്യപ്രവർത്തനങ്ങളിൽ മാതൃകയായി വോയ്‌സ് ഓഫ് കുന്നത്ത് പറമ്പ് വാട്സ്ആപ്പ് കൂട്ടായ്മ ഈ വർഷവും ഭിന്നശേഷി കുട്ടികൾക്കായി പെരുന്നാൾ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി മുടങ്ങാതെ നടത്തിവരുന്ന ഈ പദ്ധതി ഇത്തവണയും ജനപ്രതിനിധികളുടെയും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ പ്രൗഢമായി നടന്നു.
കുന്നത്ത് പറമ്പിൽ വെച്ച് നടന്ന പരിപാടിയിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു.സിദ്ദീഖ് മാളിയേക്കൽ അദ്ധ്യക്ഷ്യം വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.വി.മറിയുമ്മു, ശ്രീഷ്ണ ജുനൂപ്, പ്രനീഷ് , പരിവാർ ജില്ലാ സെക്രട്ടറി ഇ.കൃഷ്ണകുമാർ, സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ, മങ്ങാടൻ അബ്ദുറഹ്മാൻ , സാജിത ടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു. ഉമ്മു സൽമ വെളിമുക്ക് സ്വാഗതവും ബഷീർ ആലിൻചുവട് നന്ദിയും പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി നന്മയുടെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു പരിപാടിയിലെ ജനപങ്കാളിത്തം. കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങൾ, നാട്ടുകാർ, വെളിച്ചം കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. ഭിന്നശേഷിക്കാരായ കുട്ടികളെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.
إرسال تعليق
Thanks