തെഹ്റാൻ | യു.എസിന്‍റെ അഭിമാനവും അഹങ്കാരവുമായ വിമാനവാഹിനി കപ്പലായ യു.എസ്എസ് എബ്രഹാം ലിങ്കനെ ആക്രിച്ചതായി ഇറാൻ. എബ്രഹാം ലിങ്കന് നേരെ മിസൈൽ- ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെന്നും ഇതോടെ ഒമാൻ കടലിൽ നിന്ന് കപ്പൽ പിൻവാങ്ങുകയാണെന്നും ഇറാൻ അവകാശപ്പെട്ടു.
വിഷയത്തിൽ യു.എസ് പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇറാന്‍ കപ്പലിന്‍റെ ആക്രമണ ശ്രമത്തിന് യു.എസ് നേവി മറുപടി നൽകിയിട്ടുണ്ടെന്ന് മാത്രം യു.എസ് അറിയിച്ചതായി സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഒമാൻ കടലിൽ സ്ഥിതി ചെയ്യുന്ന എബ്രഹാം ലിങ്കന് നേരെ ഐ.ആർ.ജി.സി നേവി മിസൈൽ - ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമമായ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ സമുദ്രാതിർത്തിയിൽ നിന്നും 340 കിലോമീറ്റർ അകലെയുള്ള യു.എസ് കപ്പലിന് നേരെ നൂതന മിസൈലുകളും ഡ്രോണുകളുമാണ് പ്രയോഗിച്ചതെന്നും ഇറാൻ അറിയിച്ചു.
ആക്രമണം വിമാനവാഹിനിക്കപ്പലിനെ പ്രവർത്തനരഹിതമാക്കിയെന്നും മേഖലയിൽ നിന്ന് അതിവേഗത്തിൽ പിൻവാങ്ങാൻ അവരെ നിർബന്ധിതരാക്കിയെന്നും ഐ.ആർ.ജി.സി പറഞ്ഞു.
മിഡിൽ ഈസ്റ്റിലും ഇന്തോ-പസഫിക്കിലും ഉടനീളം അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്ക് ശക്തി നൽകുന്നതിനാണ് ആണവശക്തിയുള്ള നിമിറ്റ്സ്-ക്ലാസ് കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കനെ അമേരിക്ക വിന്യസിച്ചത്. നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ആളപായമോ സംബന്ധിച്ച വിവരങ്ങൾ ഇറാൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
Post a Comment
Thanks