നവജീവൻ വായനശാല റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

 


മുൻ വായനശാല അംഗം അരവിന്ദൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് ഇന്ത്യൻ ജനതയുടെ അവകാശമാണ് എന്ന് പറഞ്ഞു കൊണ്ട് തിരുരങ്ങാടി ലൈബ്രറി കൗൺസിൽ അംഗം ഷംസുദ്ധീൻ.കെ റിപ്പബ്ലിക് സദസിൻ്റെ വിഷയാവതരണം നടത്തി. 

29 -ാം ഡിവിഷൻ കൗൺസിലർ ഉണ്ണികൃഷ്ണൻ.കെ യും TP കുഞ്ഞാലൻ കുട്ടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വായനശാല പ്രസിഡൻ്റ് വിനോദ് തള്ളശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാല സെക്രട്ടറി മനീഷ് സ്വാഗതവും ഷിഫ്സില നന്ദിയും പറഞ്ഞു.

Post a Comment

Thanks

أحدث أقدم