മൂന്നിയൂർ ഖത്തർ പ്രവാസി മീറ്റപ്പ് ഐൻ ഖാലിദിൽ നടന്നു

 


​ദോഹ: മൂന്നിയൂർ ഖത്തർ പ്രവാസി കൂട്ടായ്മയുടെ സ്നേഹസംഗമം ഐൻ ഖാലിദിൽ വെച്ച് ആവേശപൂർവ്വം നടന്നു. ഖത്തറിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന മൂന്നിയൂർ സ്വദേശികളുടെ ഒത്തുചേരൽ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി.

​ഡോക്ടർ നയീം മുള്ളുങ്ങൽ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ ഒത്തൊരുമയുടെയും കാരുണ്യ പ്രവർത്തനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ ഖത്തർ ഹമദ് ഹോസ്പിറ്റലിലെ സേവന രംഗത്തുള്ള ഡോക്ടർ ഹസ്സൻ കുട്ടി അധ്യക്ഷത വഹിച്ചു.


ഷാഫി ചാനേത്ത് ആശംസ അറിയിച്ച് സംസാരിച്ചു. മുഹമ്മദ് കുട്ടി കോറാടൻ സ്വാഗതവും റഫീഖ് തയ്യിലക്കടവ് നന്ദിയും പറഞ്ഞു.

​ഫാറൂഖ് പതിയിൽ, നാസർ ആലിൻ ചുവട്, ഇബ്രാഹിം ആലിൻ ചുവട്, ഖമറുദ്ദീൻ കീയേടത്ത്, ഷമീൽ പാങ്ങാട്ട് എന്നിവരടങ്ങുന്ന സംഘാടക സമിതി പരിപാടിക്ക് നേതൃത്വം നൽകി. നാട്ടിലെയും പ്രവാസ ലോകത്തെയും വിശേഷങ്ങൾ പങ്കുവെച്ചും സൗഹൃദം പുതുക്കിയും നടന്ന മീറ്റപ്പിൽ നിരവധി പേർ പങ്കെടുത്തു.

Post a Comment

Thanks

أحدث أقدم