വലിയങ്ങാടിയില്‍ വീണ്ടും കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു


കോഴിക്കോട്: വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്നുവീണ് അപകടം. അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലെ സണ്‍ഷെയ്ഡിന്റെ കോണ്‍ക്രീറ്റ് സ്ലാബാണ് അടര്‍ന്നു വീണത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.


ഇരുപതോളം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമാണിത്. അപകടസമയം താമസക്കാര്‍ സ്ഥലത്തില്ലാത്തതിനാൽ വന്‍ ദുരന്തം ഒഴിവായി.


വലിയങ്ങാടിയിലെ പ്രധാന വ്യാപാര കേന്ദ്രത്തിന്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടയത്. കഴിഞ്ഞ ദിവസം വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്നുവീണ് നാലുപേര്‍ മരിച്ചിരുന്നു.

Post a Comment

Thanks

Previous Post Next Post