തിരൂരങ്ങാടി:ലോക ക്യാൻസർ ദിനാചരണത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ, കുടുംബശ്രീ CDS ൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അതിജീവനം സമഗ്ര ക്യാൻസർ നിവാരണ പദ്ധതിയുടെ കാമ്പയിന് നാളെ (ഫെബ്രുവരി 4 ന് ) തുടക്കം.
സ്ത്രീകളിലെ ഗർഭാശയ - സ്തനാർബുദ രോഗ പ്രതിരോധം ലക്ഷ്യം വെച്ചുള്ള ഈ പരിപാടിയുടെ പ്രാഥമിക ഘട്ടമായി ക്യാൻസർ രോഗത്തെക്കുറിച്ച് വിദഗ്ധരുമായി അഭിമുഖം സംഘടിപ്പിക്കുന്നു.
കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 4 ന് ബുധനാഴ്ച്ച രാവിലെ 10.30 ന് നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സി. പി.ഹബീബ ബഷീർ ഉദ്ഘാടനം ചെയ്യും.
കണ്ണൂർ മലബാർ കാൻസർ സെൻ്റർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ: ഹർഷ ഗംഗാധരൻ
ക്ലാസ്സെടുക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks