മിൽമ പാലിൽ മുഴുവൻ പാൽപ്പൊടിയല്ല, ചെറിയ അളവിൽ മാത്രമാണ് ചേർക്കുന്നത് – മിൽമ ചെയർമാൻ കെ.എസ്.മണി


  തിരുവനന്തപുരം | പാലിൽ മുഴുവൻ പാൽപ്പൊടി ആണെന്നു പറയുന്നത് മിൽമയുടെ വിശ്വാസം നഷ്ടപ്പെടുത്താനും തകർക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു മിൽമ ചെയർമാൻ കെ.എസ്.മണി.


കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം 8.5 എസ്.എൻ.എഫും 3 ഫാറ്റും വേണം. നമ്മുടെ നാട്ടിൽ നിന്ന് ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ്. 8.4 ആണ്. ഈ നിലവാരത്തിൽ വിപണിയിൽ എത്തിച്ചാൽ മിൽമ എം.ഡി. ക്കും ചെയർമാനും എതിരേ വരെ കേസ് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


നമുക്ക് കുറവുള്ള ഒരു ശതമാനം പരിഹരിക്കാൻ പാൽപ്പൊടി ചേർക്കുന്നുണ്ട്. ഇനി പാൽപ്പൊടി വേണ്ടാത്തവർക്ക്‌ 8.4 എസ്.എൻ.എഫ്. 3 ഫാറ്റ് അടങ്ങിയ പാൽ ലഭ്യമാണ്, അത്‌ ഉപയോഗിക്കാം. പാലിൽനിന്ന് വെള്ളം ഒഴിവാക്കി ഉണക്കിയെടുക്കുന്നതാണ് പാൽപ്പൊടി. ലാഭം മാത്രം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്ന സ്ഥാപനം അല്ല മിൽമ. ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതാണ് മിൽമയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Thanks

أحدث أقدم