ആലപ്പുഴ: കുത്തിയതോട്–പള്ളിത്തോട് പ്രദേശത്ത് ഞെട്ടിക്കുന്ന സംഭവം. തുറവൂർ മനക്കോടം സ്വദേശിനി 75-കാരിയായ രാധയുടെ മൃതദേഹം മകൻ ഗിരീഷ് മറ്റാരും അറിയാതെ വീട്ടിലെ അടുക്കളയിൽ കുഴിച്ചുമൂടിയതായി കണ്ടെത്തി.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വ്യക്തമാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
إرسال تعليق
Thanks