പെരുവള്ളൂർ : ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കുകയും പരിസര വാസികളുടെ കിണറുകൾ മലിനമാക്കുകയും ചെയ്ത് ദുരിതം വിതച്ച പടിക്കൽ -കരുവാങ്കല്ല് റോഡിലെ കാക്കത്തടം വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഡ്രെയ്നേജിന്റെ നിർമാണം തുടങ്ങി.
മഴ വന്നാൽ മുകൾ ഭാഗത്ത് നിന്ന് ഒലിച്ചു വരുന്ന മാലിന്യങ്ങളടങ്ങിയ വെള്ളം വലിയ തോതിൽ കെട്ടി നിന്ന് വാഹന ഗതാഗതവും കാൽനട യാത്രയും മാസങ്ങളായി തടസ്സപ്പെട്ടിരുന്നു.
പ്രശ്നം പരിഹരിക്കുന്നതിനുള്ള കാര്യക്ഷമമായ ഇടപെടൽ ജനപ്രതിനിധികളുടെയും അധികൃതരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവാതിരുന്നപ്പോൾ പരിസര വാസികളെ ഉൾപ്പെടുത്തി ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് തിരുവനന്തപുരത്ത് പൊതു മരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എഞ്ചിനിയറെ കണ്ട് ആയിരത്തോളം പേർ ഒപ്പിട്ട ഭീമ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ഘട്ട പരിഹാരത്തിന് 25 ലക്ഷം അനുവദിക്കുകയായിരുന്നു.
അതനുസരിച്ചുള്ള ടെണ്ടർ നടപടികൾ പൂർത്തീകരിച്ചെങ്കിലും സർവേ നടത്തി റോഡ് അതിർത്തി തിട്ടപ്പെടുത്താത്തതിനാൽ പണി തുടങ്ങാനായില്ല.
ആക്ഷൻ കൗൺസിൽ വീണ്ടും ഇടപെടൽ നടത്തി രണ്ട് പ്രാവശ്യമായി സർവേ നടപടികൾ പൂർത്തീകരിച്ച് അതിർത്തിക്കല്ല് സ്ഥാപിച്ച ശേഷമാണ് നിർമാണം തുടങ്ങാനായത്.
അനുവദിച്ച ഫണ്ടിന്റെ വർക്ക് തീരുന്നതോടെ മഴവെള്ളം കാക്കത്തടം ഓവു ചാൽ വരെ എത്തിക്കാനുള്ള ബാക്കി തുക അനുവദിക്കുമെന്ന് ഉറപ്പ് ലഭിച്ചതായാണ് വിവരം.
Post a Comment
Thanks