അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണങ്ങൾക്ക് എതിരെ തിരിച്ചടിച്ച് ഇറാൻ. ടെഹ്‌റാനിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്‌ഫോടനങ്ങൾ ഉണ്ടായതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വടക്കൻ ഇസ്രായേലിലും ഗൾഫ് അറബ് രാജ്യങ്ങളിലെ യു.എസ് മിലിട്ടറി ബേസുകളിലുമാണ് ഇറാൻ പ്രത്യാക്രമണങ്ങൾ നടത്തുന്നത്.
പടിഞ്ഞാറൻ ഇലാം പ്രവിശ്യ ഉൾപ്പെടെ രാജ്യവ്യാപകമായി ആക്രമണങ്ങൾ നടന്നതായി മറ്റ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പടിഞ്ഞാറൻ ഇറാനിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. സൈനിക മേഖലകളും സിവിലിയൻ മേഖലകളും ലക്ഷ്യമിട്ടാണ് ഇസ്രയേലും യു. എസും ആക്രമണങ്ങൾ നടത്തിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള ആസന്നമായ ഭീഷണികൾ ഇല്ലാതാക്കുക എന്നതാണ് സംയുക്ത ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അബുദാബിയിലും കുവെെറ്റിലും ബഹ്റെെനിലും സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ബഹ്റെെനിൽ യു.എസ് നേവിയുടെ അഞ്ചാമത് സെെനിക ക്യാമ്പാണ് അക്രമിച്ചതെന്ന് ബഹ്റെെൻ അറിയിച്ചു . ഇറാന് പുറമെ മറ്റ് ഇടങ്ങളിലേക്കും ആക്രമണങ്ങൾ തുടർന്നതോടെ യുദ്ധം അതീവ സങ്കീർണവും സംഘർഷാത്മകവുമായ നിലയിലേക്കാണ് പോയിരിക്കുന്നത്. ബഹ്റെെനിൽ അഞ്ചിടത്താണ് സ്ഫോടനം നടന്നിരിക്കുന്നത്. ഖത്തർ, കുവൈറ്റ്, യു.എ.ഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തി അടച്ചു. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks