അപകടത്തിൽ മരിച്ച യാചകന്റെ സഞ്ചിയിൽ നിന്നും ലഭിച്ചത് നാലര ലക്ഷം രൂപ

 


ആലപ്പുഴ : വാഹനാപകടത്തിൽ മരിച്ച യാചകൻ്റെ സഞ്ചിയിൽ നിന്നും ലഭിച്ചത് 4,52,207 രൂപ.

ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാൾ തിങ്കളാഴ്‌ച സന്ധ്യയോടെയാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടർ ഇടിച്ചു താഴെ വീണ ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു.


അനിൽ കിഷോർ തൈപറമ്ബിൽ കായംകുളം എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയിരിക്കുന്ന വിലാസം. തലയ്ക്കു പരുക്കുള്ളതിനാൽ വിദഗ്‌ധ ചികിത്സ നൽകണമെന്ന് ഡോക്‌ടർ നിർദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്നിറങ്ങിപ്പോയിരുന്നു.

ഇന്നലെ രാവിലെയാണ് ടൗണിൽ തന്നെയുള്ള കടത്തിണ്ണയിൽ ഇയാൾ മരിച്ചു കിടക്കുന്നത് കണ്ടത്. നൂറനാട് പോലീസ് എത്തി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ഇയാളുടെ സഞ്ചികൾ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയും ചെയ്‌തു. സഞ്ചികൾ പരിശോധിക്കുമ്ബോളാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്‌റ്റിക് ടിന്നുകൾ, പഴ്സുകൾ എന്നിവ കാണുന്നത്. തുടർന്ന് പോലീസ് ചാരുംമൂട്ടിലെ പഞ്ചായത്തംഗമായ ഫിലിപ്പ് ഉമ്മനെ കൂടി സ്റ്റേഷനിലേക്ക് വരുത്തി. എസ്.ഐ: രാജേന്ദ്രൻ, എ.എസ്.ഐ: രാധാകൃഷ്‌ണനാചാരി, സി.പി.ഒ മണിലാൽ എന്നിവരും പഞ്ചായത്ത് മെമ്ബറും പൊതു പ്രവർത്തകനായ അരവിന്ദാക്ഷനും കൂടിയാണ് നോട്ടുകൾ തരംതിരിച്ച് എണ്ണി തിട്ടപ്പെടുത്തിയത്.


രണ്ടായിരത്തിന്റെ്റെ 12 നോട്ടുകളും സൗദിറിയാലും കൂട്ടത്തിലുണ്ടായിരുന്നു. അഞ്ച് പ്ലാസ്‌റ്റിക് ടിന്നുകളിലായി നോട്ടുകൾ അടുക്കി സെല്ലോടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു സഞ്ചിയിൽ സൂക്ഷിച്ചിരുന്നലത്. ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണംകോടതിയിൽ ഹാജരാക്കുമെന്നും നൂറനാട് സി.ഐ: എസ്.ശ്രീകുമാർ പറഞ്ഞു.

Post a Comment

Thanks

أحدث أقدم