സ്‌കൂട്ടറിൽ ബസ് ഇടിച്ച് അപകടം;സ്കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം



  ഫറോക്ക് |  ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം. ഫറോക്ക് ചുങ്കത്താണ് സംഭവം. ചുങ്കം മഹീന്ദ്ര ഷോറൂമിന് മുന്നിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. ഫറോക്ക് ചുങ്കം 8/4 സ്വദേശിന് സുവർണ (41) ആണ് മരിച്ചത്.


  മറ്റൊരു സ്‌കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട സുവർണ്ണ സഞ്ചരിച്ച ഇരുചക്ര വാഹനം ബസിനു മുൻപിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുവർണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Thanks

أحدث أقدم